ക്രിസ്തുമസിന് ഇടുക്കിയിൽ വിറ്റത് ആറര കോടിയുടെ മദ്യം; ഒന്നാം സ്ഥാനം നിലനിർത്തി കട്ടപ്പന

Dec 26, 2023 - 19:19
Dec 26, 2023 - 19:43
 0
ക്രിസ്തുമസിന് ഇടുക്കിയിൽ വിറ്റത് ആറര കോടിയുടെ മദ്യം; ഒന്നാം സ്ഥാനം നിലനിർത്തി കട്ടപ്പന
This is the title of the web page

ഇടുക്കി ജില്ലയിൽ ഇത്തവണ ക്രിസ്തുമസിന് ബീവറേജസ് ഔട്ട്ലെറ്റുകളിൽ കൂടി മാത്രം വിറ്റഴച്ചത് ആറര കോടിയുടെ മദ്യം. വില്പനയുടെ കാര്യത്തിൽ ഇത്തവണയും കട്ടപ്പനയാണ് മുന്നിൽ. 83,76,720 രൂപയുടെ കച്ചവടമാണ് കട്ടപ്പനയിൽ നടന്നത്. തൊട്ടുപിന്നിൽ തടിയമ്പാട് 48 ലക്ഷം രൂപയുടെ വിൽപ്പന നടന്നപ്പോൾ മൂന്നാം സ്ഥാനത്തുള്ള തൂക്കുപാലത്ത് 43 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു. ക്രിസ്മസ് ദിനത്തിലും ക്രിസ്തുമസ് തലേന്നത്തെയും വില്പനയുടെ കണക്കുകളാണ് ബീവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത്. മുൻവർഷത്തേക്കാൾ ഒന്നരക്കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുൻവർഷത്തെക്കാൾ മികച്ച വില്പനയാണ് ഇത്തവണ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ ബീവറേജസ് ഔട്ട്ലെറ്റുകളിലും നടന്നത്. പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകൾക്കൊപ്പം ഗ്രാമീണ മേഖലയിലെ ഷോപ്പുകളിലും മികച്ച വില്പന നടന്നു.ജില്ലയിൽ ആകെയുള്ള 18 ഔട്ട്ലെറ്റുകളിൽ ക്രിസ്തുമസ് തലേന്ന് 3,61,18780 രൂപയുടെ വില്പനയും ക്രിസ്തുമസ് ദിനത്തിൽ 2,70,68990 രൂപയുടെ വില്പനയുമാണ് നടന്നത്.രണ്ടു ദിനങ്ങളിലും ആയി ആകെ 6,31,87770 രൂപയുടെ മദ്യം വിറ്റു.ഏറ്റവും അധികം വില്പന നടന്നത് കട്ടപ്പനയിലാണ്. 83 ലക്ഷത്തിലധികം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തൊട്ടുപിന്നിൽ തടിയമ്പാട് 48,63140 രൂപയുടെ വില്പന നടന്നപ്പോൾ, ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന തൂക്കുപാലം ബീവറേജസ് ഔട്ട്ലെറ്റിൽ 4326620 രൂപയുടെ വിൽപ്പനയുമായി മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു.നാലാം സ്ഥാനത്ത് തൊടുപുഴ ചുങ്കം ഔട്ട്ലെറ്റിൽ 43, 12 320 രൂപയുടെ വില്പനയും അഞ്ചാം സ്ഥാനത്ത് കൊച്ചറ ഔട്ട്ലെറ്റിൽ 4166350 രൂപയുടെ വിൽപ്പനയാണ് നടന്നത്.ബാക്കിയുള്ള ഔട്ട്ലെറ്റുകളുടെ കണക്ക് ഇങ്ങനെ .തൊടുപുഴ ഔട്ട്ലെറ്റിൽ 33 ലക്ഷം . കരിമണ്ണൂർ 30 ലക്ഷം . മൂലമറ്റം 23 ലക്ഷം .കുഞ്ചിത്തണ്ണിയിൽ 30 ലക്ഷം രൂപയുടെ വില്പന നടന്നപ്പോൾ കോവിൽകടവ് 21 ലക്ഷവും രാജാക്കാട് നാല്പതു ലക്ഷം രൂപയുടെയും വില്പനയാണ് നടന്നത്.പൂപ്പാറയിൽ 19 ലക്ഷവും രാജകുമാരിയിൽ 30 ലക്ഷവും ചിന്നക്കനാൽ 12 ലക്ഷവും ഉപ്പുതറയിൽ 37 ലക്ഷവും വാഴക്കുളത്ത് 33 ലക്ഷത്തിന്റെയും വില്പന ഉണ്ടായി.ഏറ്റവും കുറവ് വിൽപ്പന നടന്നത് ചിന്നക്കനാൽ ഔട്ട്ലെറ്റിലാണ് 1237040 രൂപയുടെ കച്ചവടം.പുതുവത്സര തലേന്ന് മികച്ച വിൽപ്പന ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബീവറേജസ് കോർപ്പറേഷൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow