ചിന്നാറിൽ ‘സർഗ്ഗവർണ്ണങ്ങൾ’ ദ്വിദിന ചിത്രകലാ ക്യാമ്പിന് തുടക്കം.ചിത്രകാരന്മാർക്കായി ആർട്ട് ഗ്യാലറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും: അഡ്വ. സിറിയക് തോമസ് MLA

Sep 13, 2026 - 16:36
 0
ചിന്നാറിൽ ‘സർഗ്ഗവർണ്ണങ്ങൾ’ ദ്വിദിന ചിത്രകലാ ക്യാമ്പിന് തുടക്കം.ചിത്രകാരന്മാർക്കായി ആർട്ട് ഗ്യാലറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും: അഡ്വ. സിറിയക് തോമസ് MLA
This is the title of the web page

കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സർഗ്ഗവർണ്ണങ്ങൾ’ ദ്വിദിന ചിത്രകലാ ക്യാമ്പിന് ചിന്നാർ സർഗ്ഗാരാം ആർട്ട് & കൾച്ചറൽ സെന്ററിൽ തുടക്കമായി. പീരുമേട് MLA അഡ്വ. സിറിയക് തോമസ് ചിത്രം വരച്ചുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലയിലെ ചിത്രകാരന്മാർക്ക് കൂടുതൽ അവസരങ്ങളും വേദികളും ഒരുക്കേണ്ടതുണ്ടെന്നും ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി ആർട്ട് ഗ്യാലറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജില്ലയിൽ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. സിറിയക് തോമസ് MLA പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിൻ സെക്രട്ടറി സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് മുഖ്യാതിഥിയായി. സർഗ്ഗാരാം ഡയറക്ടർ ഫാ. സാബു മന്നാട MCBS മുഖ്യപ്രഭാഷണം നടത്തി. ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.

Slide 1
Slide 2
Slide 1
Slide 2

ജില്ലാ ട്രഷറർ ഷിജു E.M., ജില്ലാ ജോയിൻ സെക്രട്ടറി ശ്രീകാന്ത് എൻ.എസ്., പ്രോഗ്രാം ക്യൂറേറ്റർ ജോസ് എബ്രഹാം എന്നിവർ സംസാരിച്ചു.ചിത്രകാരന്മാരായ രാജേഷ് അഗസ്റ്റിൻ, സുരേഷ് പി.ആർ., ജോഷി വി.എസ്. എന്നിവർ ക്യാമ്പിലെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. മുതിർന്ന ചിത്രകാരന്മാരുടെ ചിത്രരചനാ ഡെമോൺസ്ട്രേഷനും നടന്നു. ‘ചിത്രകല ഇന്ന്, ഇന്നലെ, നാളെ’ എന്ന വിഷയത്തിൽ നടന്ന ഡിബേറ്റിൽ ചിത്രകലയുടെ മാറുന്ന കാലഘട്ടവും പുതിയ സാധ്യതകളും ചർച്ചയായി. ഷിജു എൻ.എസ്. ഡിബേറ്റ് മോഡറേറ്ററായി.

ചിത്രകാരന്മാരെയും വിദ്യാർത്ഥികളെയും ഒരേ വേദിയിൽ എത്തിച്ച് ചിത്രകലയുടെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും കലാകാരന്മാർക്ക് പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി ‘സർഗ്ഗവർണ്ണങ്ങൾ’ ക്യാമ്പ് മാറുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow