വയോജന കൂട്ടായ്മയും ക്രിസ്തുമസ് ആഘോഷവും നടത്തി
കട്ടപ്പന മുളകരമേട് വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി. മുളകരമേട് മാർത്തോമ്മാ കോൺഗ്രിഗേഷനിൽ നടന്ന പരിപാടിയിൽ റ്റി ജോൺ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന രണ്ടാം വാർഡ് കൗൺസിലർ ബെന്നി കുര്യൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് സന്ദേശം റവ. റിറ്റോ റെജി നൽകി. സുവിശേഷകരായ ജിബി സി ജോർജ് , രാജൻ ആന്റണി, ജോസഫ് കുര്യൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും നടത്തി.



