കിടപ്പു രോഗികൾക്ക് ക്രിസ്മസ് മധുരം പകർന്ന് മലയാളി ചിരിക്ലബ്ബ്

ക്രിസ്തുമസ് ദിവസങ്ങളിൽ മലയാളി ചിരി ക്ലബ് കിടപ്പ് രോഗികൾക്ക് കേക്കുകൾ നൽകി. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ കേക്ക് വിതരണം ഉത്ഘാടനം ചെയ്തു.ഫോറം പ്രസിഡന്റ് സണ്ണി സറ്റോറിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ജോർജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ചാരിറ്റി ചെയർമാൻ മനോജ് വർക്കി , ജനറൽ സെക്രട്ടറി അശോക് ER, റ്റിജിൻ ടോം, പ്രിൻസ് മൂലേചാലിൽ ,ജോമോൻ പൊടിപാറ ,മനോജ് PG, ജെറിൻ ജോസഫ് , ബിവിൻ വിശ്വനാഥൻ, അനിഷ് തോണക്കര തുടങ്ങിയവർ പ്രസംഗിച്ചു. ജീനു സേവ്യർ , അജീൻ തോമസ് ,അലന്റ് നിരവത്ത്, നോബിൾ ജോൺ ,സുബിൻ തോമസ്, ജയ്സൺ തോമസ്, അജീഷ് കടുപ്പിൽ, സന്തോഷ് R, റിനോയി വർഗീസ്, മനോജ് ജോസഫ്, അരുൺ J തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.