കട്ടപ്പന ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ (വ്യാഴം) അവധി
ഇടുക്കി ജില്ലാ കലോത്സവം പ്രമാണിച്ച് കട്ടപ്പന ഉപജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (ഡിസംബർ- 7 വ്യാഴം) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കലോത്സവം കുട്ടികൾക്ക് ആസ്വദിക്കുന്നതിനാണ് അവധി നൽകിയിരിക്കുന്നത്. നഷ്ടപ്പെടുന്ന അവധിദിവസം ഒരു ശനിയാഴ്ച പ്രവർത്തി ദിനമാക്കിക്കൊണ്ട് പ്രധാന അധ്യാപകർ ക്രമീകരിക്കേണ്ടതാണെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.



