വിജയ് ഫാൻസ് പ്രിയമുടൻ നമ്പൻസിന്റെ നേതൃത്വത്തിൽ ഉപ്പുതറ മേഖലയിൽ നിർധനരായവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു

Dec 3, 2023 - 16:08
 0
വിജയ് ഫാൻസ് പ്രിയമുടൻ നമ്പൻസിന്റെ നേതൃത്വത്തിൽ ഉപ്പുതറ മേഖലയിൽ നിർധനരായവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു
This is the title of the web page

വിജയ് ഫാൻസ് പ്രിയമുടൻ നമ്പൻസിന്റെ നേതൃത്വത്തിൽ ഉപ്പുതറ മേഖലയിൽ നിർധനരായവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.ഉപ്പുതറയിലെ വിവിധ മേഖലകളിലാണ് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പൊതിച്ചോർ വിതരണം നടത്തിയത്.വിജയ് ഫാൻസ് പ്രിയമുടൻ നമ്പൻസിന്റെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണം എത്തിച്ചത്. തമിഴ് സൂപ്പർ സ്റ്റാർ ഇളയദളപതി വിജയ്,സിനിമ ജീവിതം തുടങ്ങി 31 വർഷം പിന്നിടുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ 14 ജില്ലയിലും നിർധനരായവർക്ക് വിജയ് ഫാൻസ് അസോസിയേഷൻ പൊതിച്ചോറ് എത്തിച്ചുനൽകുന്നു.ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് തോട്ടം തൊഴിലാളി ലയങ്ങളിലേക്ക് അംഗങ്ങൾ കടന്നുചെന്നത്. ഒറ്റപ്പെട്ടു കഴിയുന്നവർക്കും, നിർധനരായവർക്കുമാണ് പൊതിച്ചോറുകൾ നൽകിയത്.ഒപ്പം ഉപ്പുതറ പ്രദേശങ്ങളിലുള്ള നിർധനർക്കും പൊതിച്ചോറുകൾ വീടുകളിൽ എത്തിച്ചു നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫാൻസ് അസോസിയേഷൻ അംഗങ്ങൾ സ്വന്തമായി ശേഖരിച്ച തുകയിൽ നിന്നാണ് പൊതിച്ചോറുകൾ വാങ്ങി വിതരണം ചെയ്തത്. വരുംനാളുകളിൽ മേഖലയിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്താനാണ് വിജയ് ഫാൻസ് പ്രിയമുടൻ നമ്പൻസിന്റ ലക്ഷ്യം. ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെറിൻ പി തോമസ്, ഗേൾസ് വിംഗ് പ്രസിഡൻ്റ് അനുമോൾ ജോർജ്, സെക്രട്ടറി ബി വിഷ്ണു, ട്രഷറർ അരുൺ പി ലാൽ, അനൂപ്, ഭുവനേശ്വരൻ , എൻ അഖിൽ തുടങ്ങിയവർ പൊതിച്ചോറ് വിതരണത്തിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow