അടച്ചിട്ട് കൂട്ടിലിരുന്നാണ് പുതിയ കേരളം സൃഷ്ടിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത് - എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്‌ക്കൽ
അടച്ചിട്ട് കൂട്ടിലിരുന്നാണ് പുതിയ കേരളം സൃഷ്ടിക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും നടക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്‌ക്കൽ പറഞ്ഞു . ഗുണ്ടകളുടെയും മയക്കുമരുന്ന് റാക്കറ്റുകളുടെയും ഹബ്ബായി കേരളം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉടുമ്പൻചോല, പീരുമേട് എന്നീ മണ്ഡലങ്ങളിൽ പ്രവർത്തിച്ചുവരുന്ന എസ്ഡിപിഐ പ്രവർത്തകർക്ക് വേണ്ടിയുള്ള നേതൃത്വ പരിശീലന പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വണ്ടിപ്പെരിയാർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷമീർ മേച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഖാസിമി, ജില്ലാ കമ്മിറ്റിയംഗം രഹനാസ്, പീരുമേട് മണ്ഡലം പ്രസിഡണ്ട് അക്ബർ എന്നിവർ സംസാരിച്ചു .രണ്ട് മണ്ഡലങ്ങളിൽ നിന്നുമായി 80 ഓളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.