കാഞ്ചിയാർ ലബ്ബക്കട ജെ പി എം ബിഎഡ് കോളജിൽ ബിരുദദാന ചടങ്ങ് നടന്നു

Nov 29, 2023 - 10:18
 0
കാഞ്ചിയാർ ലബ്ബക്കട ജെ പി എം  ബിഎഡ് കോളജിൽ ബിരുദദാന ചടങ്ങ് നടന്നു
This is the title of the web page

കാഞ്ചിയാർ ലബ്ബക്കട ജെ പി എം ബിഎഡ് കോളജിൽ ബിരുദദാന ചടങ്ങ് നടന്നു. ബിഎഡ് വിജയിച്ച 100 വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങാണ് നടന്നത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി ടി അരവിന്ദ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വിദ്യാഭ്യാസ രംഗം വലിയ വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നത്. വളരെയധികം മാറ്റങ്ങൾ ഉണ്ടായ ഒരു കാലഘട്ടമാണിത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലയിലും വ്യത്യസ്തമാണന്നും പി ടി അരവിന്ദകുമാർ പറഞ്ഞു.ലബ്ബക്കട ജെ പി എം കോളജിൽ 100 വിദ്യാർത്ഥികളാണ് ബി എഡ് പരീക്ഷ പാസായത്. നൂറ് ശതമാനം വിജയമാണ് കോളജ് നേടിയത്. 13 റാങ്കുകളും 73 എ പ്ലസും 23 എ ഗ്രേഡും നേടിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ കോളജ് മാനേജർ ഫാ: എബ്രഹാം പാനിക്കുളങ്ങര അധ്യക്ഷത വഹിച്ചു. ബർസാർ ജോബിൻ പേണാട്ടുകുന്നേൽ, പ്രിൻസിപ്പാൾ മഞ്ജു ജോസഫ് , ഡോ വി ജോൺസൺ, ഫാ പ്രിൻസ് ചക്കാലയിൽ , അലീന മോൾ പി എസ് ,പി ഡി ലാലു, അഗസ്റ്റിൻ ഫിലിപ്പ്, സനോജ് ജോസഫ് , തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow