അഹങ്കാരിയും ജനാധിപത്യവിരുദ്ധ മനോഭാവവുമുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം എം എം മണി എംഎല്‍എ

Nov 28, 2023 - 18:20
 0
അഹങ്കാരിയും ജനാധിപത്യവിരുദ്ധ മനോഭാവവുമുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം എം എം മണി എംഎല്‍എ
This is the title of the web page

അഹങ്കാരിയും ജനാധിപത്യവിരുദ്ധ മനോഭാവവുമുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം എം എം മണി എംഎല്‍എകേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളി- കര്‍ഷക- കര്‍ഷക തൊഴിലാളി സംയുക്ത സമരസമിതി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമായിരുന്നു ഡല്‍ഹിയിലേത്. നിരവധിപേര്‍ രക്തസാക്ഷികളായി. എന്നാല്‍ സമരം ഒത്തുതീര്‍ന്നപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. കര്‍ഷകരെയും തൊഴിലാളികളെയും വീണ്ടും വലിയ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്ന നിലപാടാണിപ്പോള്‍.കോര്‍പ്പറേറ്റുകളെ മാത്രം സംരക്ഷിച്ച് സാധാരണക്കാരെയും കര്‍ഷകരെയും തൊഴിലാളികളെയും അവഗണിക്കുന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്കോ സാധനങ്ങള്‍ക്കോ രാജ്യത്ത് വിലയില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാന്‍ മാത്രമാണ് താല്‍പര്യം കാട്ടുന്നത്. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായ തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം വെട്ടിക്കുറച്ച് അട്ടിമറിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടന ഇല്ലാതാക്കാനാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം എം മണി കുറ്റപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എഐടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷനായി. ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ എസ് മോഹനന്‍, ആര്‍ തിലകന്‍, പി എസ് രാജന്‍, പി. മുത്തുപാണ്ടി, റോമിയോ സെബാസ്റ്റ്യന്‍, പി പി ചന്ദ്രന്‍, മാത്യു വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, വി ആര്‍ സജി, വി ആര്‍ ശശി, വി കെ സോമന്‍, മാത്യു ജോര്‍ജ്, വി കെ സോമന്‍, ജോയി ജോര്‍ജ്, ബിജു ഐക്കര തുടങ്ങിയവര്‍ സംസാരിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കളും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അണിനിരന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക, അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, പാചകവാതകം തുടങ്ങിയവയുടെ ജിഎസ്ടി ഒഴിവാക്കുക, കുറഞ്ഞവേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

What's Your Reaction?

like

dislike

love

funny

angry

sad

wow