സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ നെടുങ്കണ്ടത്ത് നിന്നും ഡല്‍ഹി പോലീസ് പിടികൂടി.

Nov 24, 2023 - 08:09
 0
സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ നെടുങ്കണ്ടത്ത് നിന്നും ഡല്‍ഹി പോലീസ് പിടികൂടി.
This is the title of the web page

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ നെടുങ്കണ്ടത്ത് നിന്നും ഡല്‍ഹി പോലീസ് പിടികൂടി.ഡല്‍ഹി സ്വദേശിയായ യുവതിയില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.വര്‍ഷങ്ങളായി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വദേശി ഷമീനാണ് അറസ്റ്റിലായത്.ഷമീന്റെ കൈവശം ഉണ്ടായിരുന്ന വിദേശ നമ്പര്‍ ഉപയോഗിച്ചാണ്, ഡല്‍ഹി സ്വദേശിനിയായ യുവതിയെ നിരന്തരം ശല്യപെടുത്തിയിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പണം ആവശ്യപെട്ട് വിളിയ്ക്കുകയും നിരന്തരം വാട്‌സ് ആപില്‍ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹി സൈബര്‍ പോലിസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നെടുങ്കണ്ടം പോലിസിന്റെ സഹായത്തോടെ പ്രതി പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മേസ്തിരി ജോലിക്കാരനായ ഇയാള്‍ അഞ്ച് വര്‍ഷത്തിലധികമായി നെടുങ്കണ്ടത്തെ ഭാര്യ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow