മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യ സംഘം;ഗതാഗത തടസം സൃഷ്ടിച്ച് നാട്ടുകാർ
മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യ സംഘം. ചിന്നക്കനാൽ സിങ്കുകണ്ടത് മുൻപ് നോട്ടീസ് നൽകിയ 12 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ദൗത്യ സംഘം ആരംഭിച്ചത്. നിലവിൽ ഈ കുടുംബങ്ങൾ സിങ്കുകണ്ടത്ത് റിലെ സമരം നടത്തി വരികയായിരുന്നു. നടപടികൾക്കായി എത്തിയ സംഘത്തിന് ഗതാഗത തടസം സൃഷ്ടിച്ച് നാട്ടുകാർ റോഡിൽ മരം മുറിച്ചിട്ടു.
ജനകീയ പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാൽ പൊലീസ് സംരക്ഷണയിലാണ് ഒഴിപ്പിക്കൽ നടപടി. സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിയ്ക്കുന്നത്. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.