റോബിൻ ബസ് വീണ്ടും പിടിച്ചെടുത്തു.പത്തനംതിട്ട ഏ ആർ ക്യാമ്പിലേക്ക് മാറ്റി. പെർമിറ്റ് റദ്ദാക്കിയേക്കും

Nov 24, 2023 - 06:13
 0
റോബിൻ ബസ് വീണ്ടും പിടിച്ചെടുത്തു.പത്തനംതിട്ട ഏ ആർ ക്യാമ്പിലേക്ക് മാറ്റി. പെർമിറ്റ് റദ്ദാക്കിയേക്കും
This is the title of the web page

റോബിന്‍ ബസിനെതിരായ നീക്കം കടുപ്പിക്കാനൊരുങ്ങി അധികൃതർ. ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പെര്‍മിറ്റ് റദ്ദാക്കാ​നാണ് സാധ്യത. എം.വി.ഡിയുടെ നേതൃത്വത്തിലാണ് നടപടി. വന്‍ പോലീസ് സന്നാഹത്തോടെയാണ് ബസ് പിടിച്ചെടുത്തത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്‍റെ പെര്‍മിറ്റും റദ്ദാക്കുമെന്നറിയുന്നു. ഇതിനുപുറമെ, നിയമലംഘനത്തിന് ആഹ്വാനം ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടിയെടുത്തേക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്നലെ പുലര്‍ച്ചെ മൈലപ്രയില്‍ വച്ച് ബസിന് വീണ്ടും പിഴ ചുമത്തിയിരുന്നു. മുൻപ് ചുമത്തിയതടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് പിഴ ചുമത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ബുധനാഴ്ചയാണ് സര്‍വീസ് പുനരാരംഭിച്ചത്. എന്നാൽ, നടപടി അന്യായമെന്നും കോടതി വിധിയുടെ ലംഘനമെന്ന് റോബിൻ ബസിൻ്റെ നടത്തിപ്പുകാർ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow