രാജകുമാരി വൈ എം സി എയുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Nov 14, 2023 - 12:13
 0
രാജകുമാരി വൈ എം സി എയുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
This is the title of the web page

സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന രാജകുമാരി വൈ എം സി എ യുണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ്. ജൂബിലി വർഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം നടത്തിയത്. വാഗ്മി 2023 എന്ന പേരിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി സെന്റ് മേരിസ് സെൻട്രൽ സ്കൂളാണ് മത്സരങ്ങൾക്ക് വേദിയായത്. പത്തോളം സ്കൂളിൽ നിന്നുമായി രണ്ട് വിഭാഗങ്ങളിലായി മുപ്പതോളം വിദ്യാർത്ഥികളാണ് വാക്കുകൾ കൊണ്ട് മായാജാലം തീർത്തത് .കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം ,മാതൃഭാഷയുടെ പ്രാധാന്യം വിദ്യാഭ്യാസത്തിൽ ,കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്നി വിഷയങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെന്റ് മേരിസ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാഗ്മി 2023 ന്റെ ഉത്‌ഘാടനം വൈ എം സി എ യുണിറ്റ് പ്രസിഡന്റ് സാജോ  പന്തതലയും ,സെക്രട്ടറി ജോയി കുരിശിങ്കലും ചേർന്ന് നിർവഹിച്ചു .വൈ എം സി എ മുൻ സംസ്ഥാന അധ്യക്ഷ കുമാരി കുര്യാസ്,ജൂബിലി ചെയർമാൻ പി യു സ്‌കറിയ കൺവീനർ  അഡ്വ സാജു ഇടപ്പാറ,സെന്റ് മേരിസ് സ്കൂൾ പ്രിൻസിപ്പൽ ഫാ ജോബി മാതാളികുന്നേൽ,ട്രഷറർ ബിനീഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow