കേരളീയത്തിൽ തിളങ്ങി ഇടുക്കിയുടെ കലാകാരന്മാർ

Nov 14, 2023 - 15:58
 0
കേരളീയത്തിൽ തിളങ്ങി ഇടുക്കിയുടെ കലാകാരന്മാർ
This is the title of the web page

സംസ്ഥാന സർക്കാർ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ഇടുക്കി ജില്ലയിലെ കലാകാരന്മാർ അവതരിപ്പിച്ച പരിപാടികൾ ഏറെ ശ്രദ്ധേയമായി. സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ ഏകോപിപ്പിച്ചത്. സൂര്യകാന്തി വേദിയിലെ ആദ്യത്തെ പരിപാടി ഇടുക്കി കോവിൽമലയിൽ നിന്നുള്ള കലാകാരന്മാരുടെ ആദിവാസി കൂത്തായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആദിവാസി സമുദായത്തിന്റെ രാജ തലസ്ഥാനമായ കോവിൽമലയിലെ വനജ്യോതി കൂത്ത് സംഘമാണ് ആദിവാസി കൂത്ത് അവതരിപ്പിച്ചത്. കോവിൽമലയിൽ നിന്നുള്ള 25 കലാകാരന്മാരാണ് തലസ്ഥാനനഗരിയിലെത്തി കൂത്തവതരിപ്പിച്ചത്. ആദിവാസികളുടെ തനത് കലാരൂപമായ ആദിവാസി നൃത്തം കാണാൻ നിരവധിപേർ സൂര്യകാന്തി വേദിയിൽ എത്തിയിരുന്നു. കെൽട്രോൺ കോംപ്ലക്സ് വേദിയിൽ കട്ടപ്പനയിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച ഓടക്കുഴൽ സന്ധ്യയും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാഴ്ചക്കാരുടെ ആവശ്യാനുസരണമുള്ള ഗാനങ്ങൾ ഓടക്കുഴലിലൂടെ ബിനോ തോമസ് എന്ന കലാകാരനാണ് അവതരിപ്പിച്ചത്.സാംസ്കാരിക വകുപ്പ് ഇടുക്കി ജില്ലാ കോഡിനേറ്റർ എസ്.സൂര്യലാലിൻ്റെ നേതൃത്വത്തിലായിരുന്നു ഇടുക്കി ജില്ലയിൽ നിന്നുള്ള കലാകാരന്മാർ തലസ്ഥാന നഗരിയിൽ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow