പീരുമേട് പാമ്പനാർ ടൗണിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു

Nov 10, 2023 - 11:31
Nov 10, 2023 - 11:39
 0
പീരുമേട് പാമ്പനാർ ടൗണിന് സമീപം കാർ കൊക്കയിലേക്ക്  മറിഞ്ഞു
This is the title of the web page

കൊല്ലം തേനി ദേശീയപാതയിൽ പീരുമേട് പാമ്പനാർ ടൗണിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
അപകടത്തിൽ കാർ യാത്രികർ അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.30 ഓടെയായിരുന്നു സംഭവം. കൊല്ലം തേനീ ദേശീയ പാതയിൽ പീരുമേട് പാമ്പനാർ ടൗണിന് സമീപമാണ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞത്.
റോഡിൽ നിന്നും 100 അടി താഴ്ചയിലേക്കാണ് കാർ പതിച്ചത്.  ഡ്രൈവിംഗിനിടെ യിൽ കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് കാരണമെന്നാണ് നിഗമനം.കുമളിയിൽ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു  അജയ്മാത്യു, സജിന അജയ് മകൻ ആരോൺ അജയ് എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.റോഡിൽ നിന്നും താഴേക്ക്  മറിഞ്ഞ കാർ  വള്ളിപ്പടർപ്പിൽ കുരുങ്ങി താഴേക്ക് പതിച്ചതിനാൽ  വൻ ദുരന്തം ഒഴിവായി. കാറിൽ ഉണ്ടായിരുന്ന  അജയ് യുടെ ഭാര്യ സജിന മാത്യു,  മകൻ ആരോൺ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കാർ ഓടിച്ചിരുന്ന അജയ് മാത്യുവിന് ചെറിയ പരിക്ക് ഉണ്ട്. നാട്ടുകാരും പീരുമേട് ഫയർഫോഴ്സ് യൂണിറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow