ഉപ്പുതറയില്‍ ആംബുലന്‍സ് ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്
ഉപ്പുതറയില്‍ ആംബുലന്‍സ് ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്. ഉപ്പുതറയിൽ നിന്ന് രോഗിയുമായി കട്ടപ്പനക്ക് പോയ ഉപ്പുതറ സി.എച്ച്.സിയുടെ ആംബുലന്‍സാണ് റോഡ് മുറിച്ചു കടന്ന വയോധികയെ ഇടിച്ചത്. കിഴുകാനം പുതുപ്പറമ്പിൽ സരസമ്മക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

