ബെംഗളൂരുവിൽ ഇടുക്കി സ്വദേശിയായ യുവാവും ബംഗാളി യുവതിയും അപ്പാർട്ട്മെൻ്റിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

Nov 7, 2023 - 14:45
 0
ബെംഗളൂരുവിൽ ഇടുക്കി സ്വദേശിയായ യുവാവും ബംഗാളി യുവതിയും അപ്പാർട്ട്മെൻ്റിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ
This is the title of the web page

അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഞായറാഴ്ച വൈകിട്ടാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലുമാണ് മരിച്ചത്.മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നഴ്സിങ് റിക്രൂട്ട്്മെന്റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂർ പൊലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow