മുറിഞ്ഞപുഴ പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു
മുറിഞ്ഞപുഴ പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. കുമളിയിൽ നിന്ന് ചാത്തന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ ബസ് തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. പതിനെട്ടോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.



