തലയ്ക്ക് വെളിവില്ലാത്തതുകൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചത്.സിപിഐഎം സെമിനാറിൽ ലീഗ് പോവില്ല എന്നുള്ളത് നേരത്തെ അറിയാവുന്ന കാര്യമാണ് ;കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ
സിപിഐഎം സെമിനാറിൽ ലീഗ് പോവില്ല എന്നുള്ളത് നേരത്തെ അറിയാവുന്ന കാര്യമാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ.
തലയ്ക്ക് വെളിവില്ലാത്തതുകൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചത്.ലീഗിന്റെ ആത്മാർത്ഥതയെ കോൺഗ്രസ് സംശയിച്ചിട്ടില്ല.
മുസ്ലിംലീഗിന് യുഡിഎഫുമായി വർഷങ്ങളുടെ പാരമ്പര്യ ബന്ധമാണ് ഉള്ളത്.അത് യുഡിഎഫ് ഉള്ളടത്തോളം കാലം തുടരുമെന്നും കെ.സുധാകരൻ ഇടുക്കി തൊടുപുഴയിൽ പറഞ്ഞു.