ഐ എൻ റ്റി യു സി ഉപ്പുതറ മണ്ഡലം സമ്മേളനം നടത്തി. അഡ്വ: സിറിയക്ക് തോമസ് ഉത്ഘാടനം ചെയ്തു
ഐ എൻ റ്റി യു സി ഉപ്പുതറ മണ്ഡലം സമ്മേളനം കരുന്തരുവി എസ്റ്റേറ്റ് പമ്പ് ഹൗസിൽ വച്ച് നടന്നു. അഡ്വ. സിറിയക്ക് തോമസ് ഉത്ഘാടനം ചെയ്തു. തൊഴിലാളി സ്നേഹം നടിച്ച് അധികാരത്തിലെത്തിയവർ അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ച് തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തോട്ടം തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണെന്നും സിറിയക്ക് തോമസ് പറഞ്ഞു. ഐ എൻ റ്റി യു സി ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ഷാൽ വെട്ടിക്കാട്ടിൽ അദ്ധ്യക്ഷനായി.
ഐ എൻ റ്റി യു സി സംസ്ഥാന സെക്രട്ടറി പി.ആർ അയ്യപ്പൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് രാജാ മാട്ടുക്കാരൻ മുഖ്യാതിഥി ആയിരുന്നു.
ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറിമാരായ പി നിക്സൺ, പി.എം വർക്കി, ആർ പെരുമാൾ ,കെ.സി ബിജു , ജോർജ് ജോസഫ് , കെ എ സിദ്ധിഖ്, എന്നിവർ പ്രസംഗിച്ചു , ഡി കിംഗ്സ് ലി, ജയരാജ് , ബെറ്റി രാജ്, ഓമന സോദരൻ , ലീലാമ്മ ജോസ് എന്നിവർ നേതൃത്വം നൽകി.