ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശം പകർന്ന് രാജകുമാരി ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ

Nov 4, 2023 - 14:13
 0
ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശം പകർന്ന് രാജകുമാരി ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ  വിദ്യാർഥികൾ
This is the title of the web page

നാല് ചുവരുകൾക്ക് ഉള്ളിൽ കംപ്യൂട്ടറുകളിലെ വീഡിയോ ഗെയിമുകളിൽ ഒതുങ്ങിക്കൂടുന്ന പുതുതമുറയ്ക്ക് മാതൃകയാകുകയാണ് രാജകുമാരി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനും കായിക ശേഷി വർദ്ധിപ്പിക്കുന്നതിനുമായാണ് രാജകുമാരി സൂപ്പർ ലീഗ് സീസൺ വൺ എന്ന പേരിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശം പകരുന്നതിന്റെ ഭാഗമായിട്ടാണ് ആർ എസ് എൽ സീസൺ വൺ എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചത്.ഹൈസ്കൂൾ,ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നി വിഭാഗങ്ങളിലിൽ നിന്നുമായി ഏഴോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ഇന്ത്യൻ സൂപ്പർ ലീഗിനെ അനുസ്മരിപ്പിക്കും വിധമാണ് വിദ്യാർത്ഥി താരങ്ങൾ മത്സരത്തിനായി ഗ്രൗണ്ടിലേക്ക് എത്തിയത്. പ്രിൻസിപ്പാൾ എ സി ഷിബി ആദ്യ കിക്ക് ഓഫ് ചെയ്‌തതോടെ മത്സരങ്ങൾ ആരംഭിച്ചു. 

വിവിധ വിഭാഗങ്ങളിൽ നിന്നുമായി ഏഴ് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആദ്യവർഷ കംപ്യൂട്ടർ സയൻസും രണ്ടവർഷ കൊമേഴ്‌സും ഏറ്റുമുട്ടി. എതിരില്ലാത്ത ഒരു ഗോളിന് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ വിജയിച്ചു .

അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ എ സി ഷിബി,വെക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ റെജിമോൾ തോമസ്,ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക കെ കെ നിഷാ,അദ്ധ്യാപകൻ കെ സുമേഷ് എന്നിവർ മത്സരങ്ങൾക്ക്‌ നേതൃത്വം നൽകി. റോയൽ എസ് സി രാജകുമാരി നോർത്ത് ഫുട് ബോൾ ടീം മത്സരങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്‌തു നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow