ഇടിമിന്നലേറ്റ് ഇരട്ടയാർ ഈട്ടിത്തോപ്പിൽ വീട് തകർന്നു;വീടിന്റെ മുകൾ ഭാഗത്താണ് ഇടിമിന്നൽ ഏറ്റത്
ഇടിമിന്നലേറ്റ് ഇരട്ടയാർ ഈട്ടിത്തോപ്പിൽ വീട് തകർന്നു. ഈട്ടിത്തോപ്പ് ചെമ്പകശ്ശേരി പ്രഭാകരന്റെ വീടാണ് ഭാഗികമായി തകർന്നത്.
വീടിന്റെ മുകൾ ഭാഗത്താണ് ഇടിമിന്നൽ ഏറ്റത്.സംഭവ സമയം പ്രഭാകരനും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു.ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു

