മൂന്നാറിൽ ദൗത്യസംഘം വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു
മൂന്നാറിൽ ദൗത്യസംഘം വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു .ജില്ലാ കളക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ട കയ്യേറ്റ സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച സ്ഥലത്ത് ദൗത്യസംഘം സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ സംഘം അതിരാവിലെയാണ് കയ്യേറ്റം ഒഴിച്ചത്. ഇവിടുത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥ സംഘം സീൽ ചെയ്തു. മറ്റ് സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ ഇന്നില്ലെന്ന് സംഘം അറിയിച്ചു.

