പത്തനംതിട്ട നഗരസഭാ സെക്രട്ടറിയായ ഇടുക്കി സ്വദേശി കെ കെ സജിത്കുമാർ മധ്യപ്രദേശിൽ കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ കെ സജിത് കുമാർ മധ്യപ്രദേശിലെ ഇൻഡോറിൽ അന്തരിച്ചു. ഖരമാലിന്യ സംസ്കരണത്തെ കുറിച്ചുള്ള മൂന്നു ദിവസത്തെ പരിശീലനത്തിന് എത്തിയ കേരളത്തിൽ നിന്നുള്ള 35 സംഘത്തിന്റെ ഭാഗമായിരുന്നു സജിത്ത് . മധ്യപ്രദേശിലെ ഇൻഡോറിൽ ഇദ്ദേഹം താമസിച്ച ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇടുക്കി മൂലമറ്റം അറക്കുളം പതിമൂന്നാം മൈൽ സ്വദേശിയാണ്.
സംസ്കാരം വ്യാഴാഴ്ച തൊടുപുഴ മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ നടക്കും. ഭാര്യ നിഷ ശ്രീധർ ( ജോയിന്റ് സെക്രട്ടറി,സെക്രട്ടറിയേറ്റ് ) മക്കൾ കൃഷ്ണ സജിത്ത്, അഭിരാം എസ്.