ഉപരോധസമരത്തിനിടെ ലാത്തി ചാർജ് വണ്ടൻമേട് എസ്ഐയെ മാറ്റി.

Oct 14, 2023 - 08:06
 0
ഉപരോധസമരത്തിനിടെ ലാത്തി ചാർജ്
വണ്ടൻമേട് എസ്ഐയെ മാറ്റി.
This is the title of the web page

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുറ്റടിയിലെ കെഎസ്ഇബി ഓഫീസിൽ നടത്തിയ ഉപരോധ സമരത്തിനിടെ പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്ത വണ്ടൻമേട് എസ്ഐക്ക് സ്ഥലം മാറ്റം. പ്രിൻസിപ്പൽ എസ് ഐ എബി പി മാത്യുവിനെ കമ്പംമെട്ട് സ്റ്റേഷനിലേക്ക് മാറ്റി. കമ്പംമെട്ടിലെ SHO ക്ക് സ്ഥലംമാറ്റം ആയതിനാൽ എസ്ഐയെ താൽക്കാലികമായി അവിടേക്ക് മാറ്റിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പുറ്റടി നായർ സിറ്റിയിൽ വൈദ്യുതാഘാതം മൂന്നുപേർ മരിക്കാൻ ഇടയാക്കിയ അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ സമരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഓഫീസിന്റെ ഉള്ളിലേക്ക് കയറിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കെ എസ് അരുൺ അടക്കമുള്ളവരെ പ്രകോപനം കൂടാതെ എസ് ഐ ലാത്തി ചാർജ് ചെയ്തുവെന്നായിരുന്നു ആരോപണം. അരുണിന്റെ തലയിൽ ഉൾപ്പെടെ അടി ഏറ്റിരുന്നു. 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow