ഭൂഭേദഗതി നിയമം ചരിത്രത്തില്‍ ഇടം നേടും : മന്ത്രി റോഷി അഗസ്റ്റിന്‍.കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ജാഥാ ക്യാപ്റ്റനായുള്ള ഭൂപതിവ് സന്ദേശ യാത്ര കട്ടപ്പനയിൽ സമാപിച്ചു
ഭൂഭേദഗതി നിയമം 2023 നിലവില്‍ വരുന്നതോടെ കാര്‍ഷിക മേഖലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് വിരാമമിടുകയാണ്. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിലവില്‍ വരുന്ന ഈ നിയമം ചരിത്രത്തില്‍ ഇടം നേടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിയമം പാസായതോടെ ചട്ടം രൂപീകരിക്കുന്നതിനുള്ള അധികാരം നിയമസഭ സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. ചട്ട രൂപീകരണം പൂര്‍ണമായും കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കും. നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവത്ക്കരിക്കുവാന്‍ കഴിയുന്നതിലൂടെ കട്ടപ്പനയിലുള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുവാന്‍ കഴിയും. കട്ടപ്പനയിലെ ഷോപ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതിനായുള്ള സര്‍വ്വേകള്‍ ആരംഭിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഭൂഭേദഗതി പാസായതിലൂടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ജാഥാ ക്യാപ്റ്റനായുള്ള ഭൂപതിവ് സന്ദേശ യാത്ര ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങല്‍ പിന്നിട്ട് സമാപിക്കുകയാണ്. ജാഥാ കടന്നു പോയ ഓരോ ജംഗ്ഷനുകളിലും രാഷ്ട്രീയത്തിന് അതീതമായി കര്‍ഷകര്‍ നല്‍കിയ വലിയ സ്വീകരണം കര്‍ഷകര്‍ക്ക് ലഭിച്ച ആശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുമ്പോള്‍ യു.ഡി.എഫിന്റെ ഏഴ് അംഗങ്ങള്‍ മാത്രമാണ് ഉള്ളത് എന്നത് കാര്‍ഷിക മേഖലയോട് യു.ഡി.എഫ് കാണിക്കുന്ന അവഗണനയുടെ പ്രതിഫലനമാണെന്ന് മുന്‍ എം.പി. അഡ്വ. ജോയിസ് ജോര്‍ജ് പറഞ്ഞു. നിയമം പാസായതോടെ ചട്ടം രൂപീകരികരണത്തിലേക്ക് നിര്‍ദ്ദേശം നല്‍കാന്‍ നല്‍കിയിട്ടുള്ള സമയം കര്‍ഷകര്‍ക്ക് അനുകൂലമായി വിനിയോഗിക്കുന്നതിനു പകരം ബില്ല് കീറിയെറിഞ്ഞും കത്തിച്ചും പ്രതിഷേധിക്കുന്നതിനും ക്രമപ്രശ്‌നം ഉന്നയിച്ച് ബില്ല് അവതരണം നീട്ടികൊണ്ടുപോകുവാനും നടത്തിയ ശ്രമങ്ങള്‍ അപലനീയമാണെന്നും അഡ്വ. ജോയിസ് ജോര്‍ജ് പഞ്ഞു.
കേരള കോണ്‍ഗ്രസ് (എം)ന്റെ നേതൃത്വത്തില്‍ നടത്തിയ നിരവധി സമരങ്ങളിലൂടെ ഉപാധിരഹിത പട്ടയം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവരുന്ന ജാഥക്ക് നല്‍കിയ സ്വീകരണം കാര്‍ഷിക മേഖലയില്‍ ഉണ്ടായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് വ്യക്തമാക്കുന്നത്. കര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് കാണിക്കുവന്ന താല്പര്യത്തിന്റെ തെളിവാണ് ഈ യാത്രയ്ക്ക് ജില്ലയില്‍ ഉടനീളം ലഭിച്ച ഉജ്വല സ്വീകരണമെന്ന് ജാഥ ക്യാപ്റ്റന്‍ ജോസ് പാലത്തിനാല്‍ പറഞ്ഞു.
ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അദ്ധ്യക്ഷത വഹിച്ച സമാപന യോഗത്തില്‍ അഡ്വ. മനോജ് എം തോമസ് സ്വാഗതം ആശംസിച്ചു. നേതാക്കളായ അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ .കെ.ഐ ആന്റണി, ബേബി ഉഴുത്തുവാല്‍, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, റെജി കുന്നംകോട്ട്, ജിന്‍സന്‍ വര്‍ക്കി, ടോമി പകലോമറ്റം, ജിമ്മ് മറ്റത്തിപ്പാറ, ജോസ് കുഴികണ്ടം, റ്റി.പി മല്‍ക്ക, കെ.എന്‍ മുരളി, ഷാജി കൂത്തോടി, ടെസ്സിന്‍ കളപ്പുര, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, ജയകൃഷ്ണന്‍ പുതിയേടത്ത്, മധു നമ്പൂതിരി, കെ.ജെ സെബാസ്റ്റ്യന്‍, സെലിന്‍ കുഴിഞ്ഞാലില്‍, ജോസ് ഓലിക്കരോട്ട്, ജോര്‍ജ്ജ് അമ്പഴം, ജോമോന്‍ പൊടിപാറ, പ്രിന്റോ കട്ടക്കയം, ബിജു ഐക്കര എന്നിവര്‍ സംസാരിച്ചു.