ഉപ്പുതറയിൽ സാക്ഷ്യപത്രം വാങ്ങാൻ ചെന്ന വിധവയോട് ലൈംഗിക ചുവയോടെ സംസാരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം.
ഉപ്പുതറയിൽ സാക്ഷ്യപത്രം വാങ്ങാൻ ചെന്ന വിധവയാട് ലൈംഗിക ചുവയോടെ സംസാരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം. ഉപ്പുതറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനെതിരെ കണ്ണംപടി സ്വദേശിനി നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. ജോലി സ്ഥലത്തെ ലൈംഗീക പീഡന നിരോധന നിയമ പ്രകാരം അന്വേഷണമാണ് നിർദേശത്തിലുള്ളത്. മാടക്കട നടത്തുന്നതിന് സാനിട്ടേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ 2023 ഫെബ്രുവരി എട്ടിന് ആശുപത്രി ഓഫീസിൽ എത്തിയപ്പോൾ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.