ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം 2023 ആരംഭിച്ചു.

Oct 13, 2023 - 17:21
 0
ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം 2023 ആരംഭിച്ചു.
This is the title of the web page

ഉപ്പുതറ പഞ്ചായത്ത് "കേരളോത്സവം 2023" ന് തുടക്കമായി 13 - മുതൽ 15 വരെ വരെ നടക്കുന്ന കലാ കായിക മത്സരങ്ങളുടെ ഉത്ഘാടനം ഉപ്പുതറ കമ്മ്യൂണിറ്റി ഹാളിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.റ്റി മനോജ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ ജയിംസ് അദ്ധ്യക്ഷനായി.മനസ്സിന്റെ നന്മ വറ്റുന്നിടത്താണ് യുദ്ധങ്ങൾ ഉണ്ടാവുന്നതെന്നും നന്മ വറ്റാത്ത മനസ്സുകൾക്കായി ഒത്തൊരുമയോടുള്ള ഇത്തരം കൂട്ടായ്മകളാണ് ഉണ്ടാവേണ്ടത് എന്നും ഉത്ഘാടന പ്രസംഗത്തിൽ എം.ടി മനോജ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ജെയിംസ് തോക്കൊമ്പിൽ, എം.എൻ സന്തോഷ്, എ. മനുവേൽ , ഐബി പൗലോസ്, ലീലാമ്മ ജോസ് , മിനി രാജു , പഞ്ചായത്ത് സെക്രട്ടറിവി.കെ. ശശീന്ദ്രൻ , സി ഡി എസ് ചെയർപേഴ്സൺ റോസമ്മ ഫ്രാൻസിസ് പി.വി. തോമസ് എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കലാമത്സരങ്ങൾ ഉപ്പുതറ പഞ്ചായത്ത് ഹാളിലും കായിക മത്സരങ്ങൾ വിവിധ മൈതാനികളിലുമായി നടക്കും. പതിനാലാം തീയതി അത് ലറ്റിക്ക് ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും ഫുട്ബോൾ മത്സരങ്ങൾ ലോൺട്രി മൈതാനിയിലും വോളിബോൾ മത്സരങ്ങൾ വളകോട് സ്കൂൾ ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരങ്ങൾ മുത്തംപടി ഗ്രൗണ്ടിലുമായി നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പതിനഞ്ചാം തീയതി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഉപ്പുതറ സോണി തിയേറ്ററിലും , വടംവലി മത്സരം ഉപ്പുതറ ടൗണിലും നടക്കും. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജെ ഉദ്ഘാടനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow