കാഞ്ചിയാർ പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം; 13 ,14 ,15 തീയതികളിലായാണ് കലാകായികമത്സരങ്ങൾ നടക്കുന്നത്.

Oct 13, 2023 - 15:29
 0
കാഞ്ചിയാർ പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം; 13 ,14 ,15  തീയതികളിലായാണ് കലാകായികമത്സരങ്ങൾ നടക്കുന്നത്.
This is the title of the web page

സംസ്ഥാന യുവജനക്ഷേമ ബോർഡും കാഞ്ചിയാർ പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് കേരളോത്സവത്തിന് മുന്നോയായിട്ടാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റ് മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. കേരളോത്സവം നാടിന്റെ ഉത്സവമായി മാറ്റണം. മത്സരത്തിലെ യുവജന പങ്കാളിത്തമാണ് മത്സരത്തിന്റെ വിജയമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാളെ പഞ്ചഗുസ്തി , ഫുഡ്ബോൾ, വടം വലി , കബഡി, ചെസ് , ഷട്ടിൽ ബാറ്റ്മിന്റെൽ, 15 ന് വോളി ബോൾ, അത്തലിറ്റിക്സ്, എന്നീ മത്സരങ്ങളാണ് നടക്കുന്നത്. വിവിധ സ്ഥലങ്ങളിലെ മൈതാനിയിലാണ് കായിക മത്സരങ്ങൾ നടക്കുന്നത്. ലമ്പക്കട ജെ പി എം ഹാളിലാണ് കലാമത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോമോൻ തെക്കേൽ ,ബിന്ദു മധു ക്കുട്ടൻ, തങ്കമണി സുരേന്ദ്രൻ, രമ മനോഹരൻ , റോയി എവറസ്റ്റ്, പ്രിയ ജോമോൻ , പ്രിൻസ് മറ്റപ്പള്ളി എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മത്സരം 15 ന് അവസാനിക്കും. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരാ ആന്റണി സമ്മാനങ്ങൾ വിതരണം ചെയ്യും

What's Your Reaction?

like

dislike

love

funny

angry

sad

wow