കാഞ്ചിയാർ പഞ്ചായത്തിൽ പാലിയേറ്റീവ് വോളന്റിയർമാരുടെ പരിശീലന പരിപാടി നടന്നു.

Oct 13, 2023 - 15:04
 0
കാഞ്ചിയാർ പഞ്ചായത്തിൽ പാലിയേറ്റീവ് വോളന്റിയർമാരുടെ പരിശീലന പരിപാടി നടന്നു.
This is the title of the web page

കാഞ്ചിയാർ പഞ്ചായത്തിൽ പാലിയേറ്റീവ് വോളന്റിയർമാരുടെ പരിശീലന പരിപാടി നടന്നു. അരികെയെന്ന പേരിലാണ് പരിശീലന പരിപാടി നടന്നത്. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.കാഞ്ചിയാർ പഞ്ചായത്തിലെ കിടപ്പ് രോഗികളെ പരിചരിക്കാൻ സ്വയം തയ്യാറായി വന്ന വാളന്റിയർ മാർക്കായാണ് പരിശീലനം നൽകിയത്. 2 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണ് നടന്ന് വരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പാലിയറ്റീവ് സേവനം എന്റെയും കടമയാണന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും ഓരോ രോഗിയും എന്റെ മാതാപിതാക്കളാണന്ന് കണ്ട് പരിചരിക്കുകയും ചെയ്യണമെന്ന് പരിശീലന പരിപാടിയിൽ ഓർമ്മപ്പെടുത്തി. പരിശീലന പരിപാടിയുടെ ഉദ്ഘാടന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി മുഖ്യപ്രഭാഷണം നടത്തി.ജോമോൻ തെക്കേൽ , സന്ധ്യ ജയൻ , ബിന്ദു മധുക്കുട്ടൻ, രമ മനോഹരൻ , പ്രിയ ജോമോൻ , ഡോ അജു കൃഷ്ണൻ , എച്ച് ഐ ദിലീപ് പി കെ എന്നിവർ സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow