പുളിയന്മല ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോ ശുചീകരിച്ചു.

കട്ടപ്പന പുളിയൻമല ക്രൈസ്റ്റ് കോളേജ് എൻ,എൻ എസ് വോളന്റീയേഴ്സിന്റെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ആർ ടി സി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കുകയും ,സ്റ്റേഷൻ പരിസ്സരത്തെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിലൂടെ വ്യക്തിത്വ വികസനം ഉറപ്പാക്കുക എന്നതായിരുന്നു പ്രവർത്തനങ്ങളുടെ ലക്ഷ്യം. 40 എൻ എസ് എസ് അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാരായ ജോജി ജോസഫ്, ഷെം മരിയ ചെറിയാൻ എന്നിവർ നേതൃത്വം നൽകി