വണ്ടൻമേട് പുറ്റടിയിൽ രോഗിയുമായി വന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു
വണ്ടൻമേട് പുറ്റടി ചേമ്പുംകണ്ടത്തിന് സമീപമാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റുമ്പോൾ റോഡ് അരികിൽ കിടന്ന വൈദ്യുത പോസ്റ്റിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. ശാന്തൻപാറയിൽ നിന്നും രോഗിയുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

