ഭൂപതിവ് സന്ദേശയാത്രക്ക് തോട്ടം മേഖലയില്‍ ഉജ്ജ്വല വരവേല്പ്.ലാന്‍ഡ് രജിസ്റ്ററില്‍ ഏലത്തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയത്പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കും :പ്രമോദ് നാരായണന്‍ എം.എല്‍.എ
രാജകുമാരി : ഭൂപതിവ് നിയമം പാസായതോടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പൂര്‍ണ്ണമായും ഇല്ലാതാകുകയാണ്. നിലവിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ക്രമവത്ക്കരിക്കുകയും പുതിയ പട്ടയങ്ങള്‍ക്ക് ചട്ടം രൂപീകരിക്കുവാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തികൊണ്ടും തീരുമാനമെടുത്തത് കാര്‍ഷിക മേഖലയോടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയാണ് സൂചിപ്പിക്കുന്നത്.
ഏലക്കാടുകള്‍ എന്ന് ബി.റ്റി.ആര്‍ ഇൽ തെറ്റായി രേഖപ്പെടുത്തിയതുമൂലം നിരവധി പേരുടെ പട്ടയങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നേരിടുകയാണ്. ഇത്തരം വിഷയത്തില്‍ കൂടി ഭൂപതിവ് നിയമത്തിന്‍റെ ഭാഗമായി വരുന്ന ചട്ട നിര്‍മ്മാണത്തില്‍ ജനങ്ങള്‍ക്കനുകൂലമായ നടപടി സ്വീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എ പ്രമോദ് നാരായണന്‍ പറഞ്ഞു.
ഭൂപതിവ് നിയമങ്ങള്‍ പാസാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ചും പുതിയ നിയമത്തിലൂടെ കാര്‍ഷിക മേഖലയിലുണ്ടാകുന്ന മുന്നേറ്റം ജനങ്ങളിലെത്തിക്കുന്നതിനുമായി കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജോസ് പാലത്തിനാല്‍ ജാഥാ ക്യാപ്റ്റനായി നടത്തുന്ന ഭൂപതിവ് സന്ദേശയാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ഉദഘടനം ചെയ്ത് രാജകുമാരിയില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.12.10.2023 -ന് രാവിലെ 9 ന് കാഞ്ചിയാര്‍, 10.30 ന് മേരികുളം, 11.30 ന് ഉപ്പുതറ, 12.30 ന് ഏലപ്പാറ, 2.30 ന് 35-ാം മൈല്‍, 3 പെരുവന്താനം, 4.30 ന് വണ്ടിപ്പെരിയാര്‍, 5 ന് കുമളി, 6 മണിക്ക് അണക്കരയില്‍ സമാപന സമ്മേളനത്തില്‍ ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
അവസാന ദിനമായ വെള്ളിയാഴ്ച (13-10-2023) രാവിലെ 9 ന് തോപ്രാംകുടി, 10.30 ന് മുരിക്കാശേരി, 11.30 ന് കരിമ്പന്‍, 12.30 ന് മണിയാറന്‍കുടി, 2.30 ന് ചെറുതോണി, 3 മണിക്ക് മരിയാപുരം, 4 ന് തങ്കമണി,5 ന് ഇരട്ടയാര്‍, 6 മണിക്ക് കട്ടപ്പനയില്‍ സമാപനം. സമാപന സമ്മേളനം കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.