ഷോക്കേറ്റ് അച്ഛനും മക്കളും മരിച്ച സംഭവം: യൂത്ത് കോൺഗ്രസിൻ്റെ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധത്തിനു നേരെ പൊലീസ് ലാത്തിച്ചാർജ്
വണ്ടൻമേട് നായർ സിറ്റിയിൽ അച്ഛനും രണ്ടു മക്കളും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുറ്റടിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.എ.ഇയുടെ ഓഫീസിലേക്ക് കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കെ എസ് അരുൺ അടക്കമുള്ള പ്രവർത്തകർക്ക് പരിക്കേറ്റു.

