പോലീസിനെതിരെ കാർട്ടൂൺ - 4 പേർക്കെതിരെ കേസ്
പൊലീസിനെതിരെ വരച്ച കാർട്ടൂണിന് കമൻ്റിട്ട നാലുപേർക്കെതിരെ കേസ്. കട്ടപ്പന ട്രാഫിക് എസ് ഐക്കെതിരെയാണ് കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ കാർട്ടൂൺ വരച്ചത്. ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.സജിദാസ് മോഹനും ഫേസ്ബുക്കിൽ കമന്റിട്ട മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. വനിത ട്രാഫിക് എസ്ഐക്കെതിരെയുള്ള കാർട്ടൂണിന് സഭ്യമല്ലാത്ത ഭാഷയിൽ പ്രതികരിച്ചവർക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു വെന്ന കുറ്റം ചുമത്തിയാണ് കട്ടപ്പന പൊലീസ് കേസ് എടുത്തിരിക്കുന്നത്.

