ബിജെപിയുടെ പ്രാഥമിക അംഗത്വം നേടി ഇടുക്കി രൂപതയിലെ വൈദികൻ
ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യാക്കോസ് മറ്റമാണ് ബി.ജെ.പിയിൽ ചേർന്നത്.കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ് ബിജെപിയുടെ അംഗത്വത്തിലേക്ക് ഒരു വൈദികന്റെ കടന്നുവരവ്.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി വൈദികനെ സ്വീകരിച്ചു.ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് താൻ കരുതുന്നില്ല എന്ന് ഫാ.കുര്യാക്കോസ് മറ്റം പറഞ്ഞു.



