തിരുവനന്തപുരത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു; ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു

Oct 1, 2023 - 14:43
 0
തിരുവനന്തപുരത്ത്  പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു; ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു
This is the title of the web page

തിരുവനന്തപുരം പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രാവിലെ 5 .30 യ്ക്കാണ് അപകടം സംഭവിച്ചത്. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണം സംഭവിക്കാൻ കാരണമായത്. സാരമായി പരുക്കേറ്റ പൊലീസുകാർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow