പീരുമേട് ഡിവൈഎസ്പി - J കുര്യാക്കോസിന് സസ്പെൻഷൻ
പീരുമേട് ഡിവൈഎസ്പി - J കുര്യാക്കോസിന് സസ്പെൻഷൻ .രാജസ്ഥാനി സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനാണ് സസ്പെൻഷൻ . പീഡനക്കേസിൽ പ്രതിയായ കുമിളി സ്വദേശിയെ അറസ്റ്റ് ചെയ്യരുതെന്ന് എസ്ഐക്ക് ഡി വൈ എസ് പി നിർദ്ദേശം നൽകിയിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പോലീസ് പ്രതിയെ സംരക്ഷിച്ചുവെന്ന് ആരോപണം ഉയർന്നു. ഇതേ തുടർന്ന് എസ് ഐയെ സസ്പെൻ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഡി വൈ എസ് പിക്ക് എതിരെയും നടപടി എടുത്തത്.

