കണ്ണംപടിയിൽ അധ്യാപകർക്കെതിരേ പി.ടി. എ യുടേയും നാട്ടുകാരുടെയും പരാതി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തെളിവെടുത്തു.
അധ്യാപകർക്കെതിരേ പി.ടി. എ യുടേയും നാട്ടുകാരുടെയും പരാതി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ടെത്തി തെളിവെടുത്തു.ഉപ്പുതറ കണ്ണംമ്പടി ഗവ: ട്രൈബൽ ഹൈസ്കൂളിലാണ് അധ്യാപികമാർക്കെതിരേ ഉയർന്ന പരാതിയിൽ വിദ്യാഭ്യാസ ഡയറക്ടർ തെളിവെടുപ്പ് നടത്തിയത്. സ്കൂളിന്റെ ശോച്യാവസ്ഥയും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരക്കുറവും ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളുംസംബന്ധിച്ച രക്ഷകർത്താക്കളുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ അടങ്ങിയ സംഘം എത്തിയത്.
വിദ്യാഭ്യാസ - പട്ടിക വർഗ വകുപ്പു മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷകർത്താക്കൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികക്ക് എതിരെയാണ് നാട്ടുകാരുടെ പരാതി..പി. ടി.എ. പ്രസിഡന്റ് അടക്കമുള്ള രക്ഷിതാക്കൾക്ക് പുറമേ ഇവിടുത്തെ അധ്യാപകരും രണ്ടു തട്ടിലാണ്. ഇതു സംബന്ധിച്ച് മുൻപ് നിരവധി പരാതികൾ ഉണ്ടായെങ്കിലും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണത്തിലും താക്കീതിലും നടപടി ഒതുങ്ങി .
എന്നാൽ സ്കൂളിന്റെ ഉടമസ്ഥാവകാശമുള്ള ജില്ലാ പഞ്ചായത്ത് മാത്രമാണ് ശോചനീയാവസ്ഥ ശരിവച്ച് റിപ്പോർട്ട് നൽകിയത്. പട്ടിക വർഗ -വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എല്ലാം ഭദ്രമാണെന്ന റിപ്പോർട്ടാണ് നൽകിയത്. കീഴുദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് അതേപടി കൈമാറുകയാണ് ചെയ്തത്.
എന്നാൽ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടു വന്ന് വസ്തുതകൾ പഠിച്ച്, ജനപ്രതിധികളോടും നാട്ടുകാരോടും പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് റിപ്പോർട്ട് നൽകിയത്. പ്രഥമാധ്യപികയുടെ ചുമതലയുളള സീനിയർ അസിസ്റ്റന്റ് സഹാധ്യാപകരോടു പോലും അഭിപ്രായം തേടാതെയാണ് സ്കൂളിന് ഒരു പരാധീനതകളും ഇല്ലന്ന റിപ്പോർട്ടാണ് നൽകിയത്. അന്നുമുതൽ രക്ഷകർത്താക്കളും പ്രധാന അധ്യാപികയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് നിലനിൽക്കുന്നത്.