മരിയാപുരത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.
ഇടുക്കി മരിയാപുരത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.ഉപ്പുതോട് പത്താഴക്കല്ലേൽ ജാൻസി , പുതുപ്പറമ്പിൽ ബീന, കൂട്ടപ്ലാക്കൽ സിജാത എന്നിവർക്കാണ് പരിക്കേറ്റത്.ശക്തമായ മഴയേ തുടർന്ന് തൊഴിലുടമയുടെ വീടിന്റെ വരാന്തയിൽ മൂവരും ഇരിക്കുമ്പോഴാണ് സംഭവം.പരിക്കേറ്റവരെ കരിമ്പനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി.ആരുടെയും പരിക്ക് ഗുരുതരമല്ല.



