പീരുമേട് ആനക്കൊമ്പ് വേട്ട; പ്രതികളെ എത്തിച്ച് തെളിവെടുത്തു. കല്ലാർ വനമേഖലയിൽ നിന്ന് ആനയുടെ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തി
പീരുമേട് പരുന്തുംപാറയിൽ നിന്നും ആനക്കൊമ്പ് പിടികൂടിയ കേസിലെ മൂന്ന് പ്രതികളെയും മുറിഞ്ഞ പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസ് വനപാലകസംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
കേസിലെ പ്രതികളായ വിഷ്ണു . ശ്രീജിത്ത് .ഷാജി എന്നിവരെയാണ് പീരുമേട് കോടതിയിൽ നിന്നും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. ഗ്രാംബി വനമേഖലയിൽ നിന്നുമാണ് തനിക്ക് ആനക്കൊമ്പ് ലഭിച്ചതെന്ന കേസിലെ 2 ആം പ്രതിയായ വിഷ്ണുവിന്റെ മൊഴിപ്രകാരം ഇവരെ കല്ലാർ വനമേഖലയുടെ ഉൾഭാഗത്ത് എത്തിക്കുകയും പരിശോധനയിൽ ആനയുടെ ജഡ അവശിഷ്ട്ടങ്ങൾ കണ്ടെത്തുകയും ചെയ്തു ഏകദേശം ആറുമാസം പഴക്കമുള്ള ആനയുടെ ജഡത്തിൽ നിന്നുമാണ് വിഷ്ണുവിന് ആനക്കൊമ്പുകൾ ലഭിച്ചതതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .
പാറ ഇടുക്കിനുള്ളിൽ ആനയുടെ ജഡം കിടന്നിരുന്നതിനാൽ പാറയുടെ മുകളിൽ നിന്നും തെന്നി വീണോ മറ്റോ ആകാം ആന ചരിഞ്ഞത് എന്ന നിഗമനത്തിലാണ് വനപാലക സംഘം . നാളെ വൈകിട്ട് 5 മണി വരെയാണ് വലപാലകർക്ക് പ്രതികളെ കസ്റ്റഡിയിൽ വച്ച് അന്വേഷണം നടത്തുവാൻ പീരുമേട് കോടതി അനുമതി നൽകിയിരിക്കുന്നത്.
ആനക്കൊമ്പ് എടുത്ത് ഇടനിലക്കാരൻ ഷാജിയെ ഏൽപ്പിച്ചതോടെ വിഷ്ണുവിൻറെ കേസിന്മേലുള്ള നടപടികൾ അവസാനിക്കുന്നതായും വിൽപ്പന ശ്രമത്തിന് കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നും മുറിഞ്ഞപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ അറിയിച്ചു.