വൊസാർഡിന് അഭിമാന നിമിഷം; സംസ്ഥാനത്തെ മികച്ച എൻ ജി ഒ ആയി വൊസാർഡിനെ തെരഞ്ഞെടുത്തു

Sep 26, 2023 - 00:53
 0
വൊസാർഡിന് അഭിമാന നിമിഷം; സംസ്ഥാനത്തെ മികച്ച എൻ ജി ഒ ആയി  വൊസാർഡിനെ തെരഞ്ഞെടുത്തു
This is the title of the web page

വയോജനങ്ങളുടെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുന്നതിനുമായി വൊസാർഡ് , മിസ്സിരിയർ ജർമ്മനിയുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. 2013 മുതൽ വിവിധ പഞ്ചായത്തുകളിൽ വിവിധ പ്രൊജക്റ്റിന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. നിലവിൽ കേരളത്തിലും തമിഴ്നാട്ടിലുമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ പ്രോജക്ട് മുഖാന്തരം വയോജനങ്ങൾക്ക് മെഡിക്കൽ സപ്പോർട്ടുകൾ, വരുമാനദായിക പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു വേണ്ടിയുള്ള സപ്പോർട്ടുകൾ, വിവിധ പരിശീലന പരിപാടികൾ, നിയമസഹായം ആവശ്യമായവർക്ക് അതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ, തുടങ്ങിയവ നൽകിപ്പോരുന്നു .വികലാംഗർ , ഭിന്നശേഷിക്കാർ , വിധവകൾ, ആരോരുമില്ലാത്തവർ , തുടങ്ങിയവർക്ക് വിവിധ സേവനങ്ങൾ വൊസാർഡ് ചെയ്തു വരുന്നുണ്ട്. സി എം ഐ കോട്ടയം പ്രൊവിൻസിന്റെ കീഴിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. റവ. ഫാ. ജോസ് ആന്റണി CMI ആണ് ഡയറക്ടർ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow