വര്‍ക്കിംഗ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് 7 കോടി അനുവദിച്ചു : മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി ജില്ലാ ആസ്ഥാനത്ത് വര്‍ക്കിംഗ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് 7 കോടി രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പൈനാവില്‍ നിലവിലുള്ള ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളോട് ചേര്‍ന്നാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയ പ്രൊപ്പോസല്‍ കൂടി പരിഗണിച്ച് പുരുഷ-സ്ത്രീ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേകം ഹോസ്റ്റലുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ജില്ലാ ആസ്ഥാനത്തേക്ക് കൂടുതല്‍ ഓഫീസുകള്‍ വന്നതോടെ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഇതോടൊപ്പം ഇടുക്കി മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് എം.ബി.ബി.എസ് കോഴ്സിനു പുറമെ നഴ്സിംഗ് കോഴ്സുകൂടെ ആരംഭിക്കുമ്പോള്‍ നിരവധി അധ്യാപക-അധ്യാപകേതര ജീവനക്കാരനാണ് ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുക. കൂടുതല്‍ താമസ സൗകര്യം ലഭ്യമാക്കാനാകുന്നതോടെ വനിതാ ജീവനക്കാര്‍ക്കും കുടുംബമായി താമസിച്ചുജോലി സ്ഥലത്ത് താമസിക്കുന്നവര്‍ക്കും കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യമൊരുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.