ഇടുക്കി നേഴ്സിംഗ് കോളേജ് പ്രവേശനം പരിശോധന പൂര്‍ത്തിയായി : മന്ത്രി റോഷി അഗസ്റ്റിന്‍

Sep 21, 2023 - 10:15
 0
ഇടുക്കി നേഴ്സിംഗ് കോളേജ് പ്രവേശനം
പരിശോധന പൂര്‍ത്തിയായി : മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ചെറുതോണി : ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പുതിയ ബി.എസ്.സി നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനായുള്ള രണ്ടാം ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.സംസ്ഥാനത്ത് പുതുതായി അനുവദിച്ചിട്ടുള്ള എട്ട് നേഴ്സിംഗ് കോളേജുകളിലായി 510 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇടുക്കി നേഴ്സിംഗ്  കോളേജിന് അറുപത് സീറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.  ഇതേത്തുടര്‍ന്നാണ് പരിശോനക്കായി കേരള ആരോഗ്യ സര്‍വ്വകലാശാല, കേരള നേഴ്സസ് & മിഡ് വൈഫറി കൗണ്‍സില്‍ എന്നിവര്‍ കോളേജിലെത്തിയത്. കോളേജിനാവശ്യമായ പഠന ഹാളുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ എന്നിവ സംഘം വിലയിരുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മെഡിക്കല്‍ കോളേജ് ഓഫീസ് കെട്ടിടത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നേഴ്സിംഗ് കോളേജിന് കെട്ടിടത്തിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 28 ലക്ഷം രൂപ നേഴ്സിംഗ് കൗണ്‍സില്‍ മുഖേന അനുവദിച്ചിട്ടുണ്ട്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന നടന്നുവരികയാണ്.
പരിശോധനകള്‍ പൂര്‍ത്തിയായതോടെ അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്‍.ബി.എസിന് നിര്‍ദ്ദേശം നല്‍കും. ഏതാനും ദിവസങ്ങള്‍ക്കകം മെറിറ്റ് അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ ആദ്യവര്‍ഷ പ്രവേശനം സാധ്യമാകുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജിന്‍റെ പ്രത്യേക ചുമതലയുള്ള ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഐ.എ.എസ്,  ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രതിനിധി സ.വി വര്‍ഗ്ഗീസ്, ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയുടെ പ്രതിനിധി ,ഷിജോ  തടത്തില്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബാലകൃഷ്ണന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗ്ഗീസ് , എച്ച്.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ നേഴ്സിംഗ് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow