പ്രശസ്‌ത നാടക നടൻ മരട് ജോസഫ് അന്തരിച്ചു. 93 വയസായിരുന്നു
പ്രശസ്‌ത നാടക നടൻ മരട് ജോസഫ് അന്തരിച്ചു. 93 വയസായിരുന്നു.പി ജെ ആന്റണിയുടെ പ്രതിഭാ ആര്‍ട്‌സ് ക്ലബ്ബിലെ സ്ഥിരാംഗമായിരുന്നു.ഇൻക്വിലാബിന്റ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റര്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമയിയുടെ വിശിഷ്‌ടാംഗത്വം നേടിയിട്ടുണ്ട്.
പൊൻകുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്‌സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്‌സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ് തുടങ്ങിയവയിലും എൻ എൻ പിള്ളയുടെ പ്രേതലോകം, വൈൻഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരൻ അറസ്റ്റില്‍ തുടങ്ങിയ നാടകങ്ങളിലും കെ ടി മുഹമ്മദിന്റെ സൃഷ്‌ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.