ഓണം ബമ്പർ ഭാഗ്യവാനെ ഇന്നറിയാം. കോടീശ്വരൻമാരാകാൻ 21 പേർ

Sep 20, 2023 - 09:16
 0
ഓണം ബമ്പർ ഭാഗ്യവാനെ ഇന്നറിയാം.
കോടീശ്വരൻമാരാകാൻ 21 പേർ
This is the title of the web page

ഓണം ബമ്പർ ഭാഗ്യവാനെ ഇന്ന് അറിയാം. 25 കോടിയാണ് ഒന്നാം സമ്മാനം. ഉച്ചക്ക് രണ്ട് മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുക്കുക. നറുക്കെടുപ്പിന് തൊട്ട് മുമ്പ് വരെയും ബമ്പർ ലോട്ടറി വാങ്ങാൻ അവസരമുണ്ട്.ഓണം ബമ്പറിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇത്തവണ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നു. ഇന്നത്തെ വില്പനയുടെ കണക്ക് കൂടി വരുന്നതോടെ കഴിഞ്ഞ വർഷത്തെക്കാൾ ഒൻപത് ലക്ഷം ടിക്കറ്റുകൾ അധികമായി വിൽക്കാൻ സാധിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ഇത്തവണ ഒരാൾക്ക് മാത്രമല്ല ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ അവസരമുള്ളത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കാണ് ലഭിക്കുക. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. മൊത്തം 5,34,670 പേർക്ക് ഓണം ബമ്പർ സമ്മാനങ്ങള്‍ ലഭിക്കും വിതമാണ് സമ്മാന ഘടന.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow