11കാരിയെ വില്‍പ്പനയ്ക്കു വച്ച കേസിൽ വൻ ട്വിസ്റ്റ് . അച്ഛന്റെ ഫെയ്‌സ്ബുക്ക് ഐഡിയില്‍നിന്നു പോസ്റ്റ് ഇട്ടത് രണ്ടാനമ്മ

Sep 20, 2023 - 10:50
 0
11കാരിയെ വില്‍പ്പനയ്ക്കു വച്ച കേസിൽ വൻ ട്വിസ്റ്റ് . 
അച്ഛന്റെ ഫെയ്‌സ്ബുക്ക് ഐഡിയില്‍നിന്നു പോസ്റ്റ് ഇട്ടത് രണ്ടാനമ്മ
This is the title of the web page

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂ​ഹമാധ്യമത്തിലൂടെ വിൽക്കാൻ വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മ. രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ 11കാരിയെ വിൽക്കാനുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം കേസായതോടെ പോസ്റ്റ് അപ്രത്യക്ഷമായി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ അക്കൗണ്ട് ഉപയോ​ഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. സ്വന്തം ഫോണ്‍ ഉപയോ​ഗിച്ചാണ് പോസ്റ്റിട്ടതെന്നും പ്രതി സമ്മതിച്ചു. ഇവര്‍ക്ക് ആറ് മാസം പ്രായമായ കുഞ്ഞുള്ളതിനാൽ അറസ്റ്റ് ചെയ്യുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം പൊലീസ് തേടി. പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഞ്ചാവ് വിൽപ്പനയടക്കം നിരവധി കേസുകളിൽ പ്രതിയാണ് പിതാവ്. സംഭവത്തിൽ നേരത്തെ പൊലീസ് പിതാവിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിനെ കുറിച്ച് അറിയില്ലെന്നും തന്റെ ഫെയ്‌സ്‌ബുക്ക് മറ്റാരോ ഉപയോ​ഗിച്ചിരുന്നു എന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണ് വിൽക്കാനുണ്ടെന്ന് പറഞ്ഞ് പോസ്റ്റിട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow