ശാന്തൻപാറയിൽ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
പൂപ്പാറ സ്വദേശി പ്രകാശ് ഭവനത്തിൽ വർഗീസിനെയാണ് കാപ്പ നിയമപ്രകാരം ജയിൽ അടച്ചത് . മൂന്നുമാസം മുമ്പ് ഒരു കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ 6 കേസുകളും ഉടുമ്പഞ്ചോല എക്സൈസ് റേഞ്ചിന് കീഴിൽ രണ്ട് കേസുകളും നെർക്കോട്ടിക് സ്‌ക്വാഡിന്റ കീഴിൽ രണ്ട് കേസുകളും ഇയൾക്കെതിരെ ഉണ്ട്. നിലവിൽ ശാന്തൻപാറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

