മാങ്കുളം വിരിഞ്ഞപാറയില്‍ വീടിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു
മാങ്കുളം വിരിഞ്ഞപാറയില്‍ വീടിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. വിരിഞ്ഞപാറ സ്വദേശി പോള്‍സന്റെ വീടാണ് അഗ്നിക്കിരയായത്. ഹോട്ടല്‍ തൊഴിലാളിയായ പോള്‍സണ്‍ ജോലി സംബന്ധമായ ആവശ്യത്തിനായി കോതമംഗലത്തായിരുന്നു താമസിച്ച് വന്നിരുന്നത്.അടച്ചിട്ടിരുന്ന വീടിന്റെ ഉള്‍വശവും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.