കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ മണ്‍ ചരാത് കൊളുത്തി പ്രതിഷേധം
കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെടുത്തി ഗ്രന്ഥശാലകളുടെ ജനാധിപത്യ സ്വഭാവം നശിപ്പിച്ച് പിടിച്ചെടുക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ മണ്‍ചരാത് കൊളുത്തി പ്രതിഷേധം. വായനശാല പ്രസിഡന്റ് പി.സി ഫിലിപ്പ്, സെക്രട്ടറി ടി ബി ശശി എന്നിവർ നേതൃത്വം നല്‍കി. കലാ സാഹിത്യ വേദി പ്രസിഡന്റ് തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ അംഗം വിലാസിനി തങ്കച്ചന്‍ പ്രസംഗിച്ചു. ഫെബ്‌സന്‍ മാത്യു നന്ദി പറഞ്ഞു.

